- Get link
- X
- Other Apps
Featured Post
Posted by
AJO MATHEW
on
- Get link
- X
- Other Apps
അവസാന തീയതി: ഓഗസ്റ്റ് 21, 2017
Help Line Numbers
Office: 04828 305626, 8893463400
E-mail: mastermind@amaljyothi.ac.in
Click Here for More Details.
Click Here for Online Registration.
Click Here for Registration Form.
നിങ്ങളുടെ മനസ്സിലുണ്ടോ ഒരു ഉഗ്രൻ ആശയം? സഹായിക്കാൻ കൂട്ടുകാരുണ്ടോ? ഉപദേശങ്ങൾ നൽകി ഒപ്പം നിൽക്കാൻ ഒരു അധ്യാപകനുണ്ടോ? എങ്കിൽ അത് യാഥാർഥ്യമാക്കാൻ വർഷങ്ങളോളം കാത്തിരിക്കുകയൊന്നും വേണ്ട. ആശയങ്ങൾ ഉടൻ തന്നെ ഒരു പ്രോജക്ടായി വികസിപ്പിച്ചെടുത്ത് മനോരമ യുവയ്ക്ക് അയച്ചു തരിക. മികവുറ്റതാണെങ്കിൽ പ്രോജക്ട് യാഥാർഥ്യമാക്കാനുള്ള വിദഗ്ധോപദേശവും സാങ്കേതിക സഹായവും ധനസഹായവും നിങ്ങളെ തേടിയെത്തും!
Help Line Numbers
Office: 04828 305626, 8893463400
E-mail: mastermind@amaljyothi.ac.in
Click Here for More Details.
Click Here for Online Registration.
Click Here for Registration Form.
നിങ്ങളുടെ മനസ്സിലുണ്ടോ ഒരു ഉഗ്രൻ ആശയം? സഹായിക്കാൻ കൂട്ടുകാരുണ്ടോ? ഉപദേശങ്ങൾ നൽകി ഒപ്പം നിൽക്കാൻ ഒരു അധ്യാപകനുണ്ടോ? എങ്കിൽ അത് യാഥാർഥ്യമാക്കാൻ വർഷങ്ങളോളം കാത്തിരിക്കുകയൊന്നും വേണ്ട. ആശയങ്ങൾ ഉടൻ തന്നെ ഒരു പ്രോജക്ടായി വികസിപ്പിച്ചെടുത്ത് മനോരമ യുവയ്ക്ക് അയച്ചു തരിക. മികവുറ്റതാണെങ്കിൽ പ്രോജക്ട് യാഥാർഥ്യമാക്കാനുള്ള വിദഗ്ധോപദേശവും സാങ്കേതിക സഹായവും ധനസഹായവും നിങ്ങളെ തേടിയെത്തും!
സമൂഹത്തിനു പ്രയോജനകരമായ രീതിയിൽ സാങ്കേതിക ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 07 റജിസ്ട്രേഷന് തുടക്കമാകുന്നു.
ആർക്കെല്ലാം പങ്കെടുക്കാം:
സ്കൂൾ വിഭാഗം: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സിലബസിലുമുള്ള സ്കൂളുകളുകൾക്കും, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ തുടങ്ങിയ എല്ലാത്തരം സാങ്കേതിക വിദ്യാലയങ്ങൾക്കും
കോളജ് വിഭാഗം: ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സ് കോളജുകൾക്കും എൻജിനീയറിങ്, മെഡിക്കൽ, നഴ്സിങ്, മാനേജ്മെന്റ് സ്റ്റഡീസ്, പോളിടെക്നിക്, ഐടിഐ, ഐടിസി തുടങ്ങി എല്ലാത്തരം പ്രഷനൽ കോളജുകൾക്കും
ടീം ഇങ്ങനെ
ഒരു ടീമിൽ പരമാവധി അഞ്ചു വിദ്യാർഥികളും ഒരു പ്രോജക്ട് ഗൈഡും. അതതു സ്ഥാപനത്തിലെ അധ്യാപകരാകണം പ്രോജക്ട് ഗൈഡ്. ഒരേ സ്ഥാപനത്തിൽ നിന്ന് എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. പക്ഷേ ഒരു ടീം ഒരു പ്രോജക്ട് മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ.
സമ്മാനം ഇങ്ങനെ:
കോളജ് :
ഒന്നാം സമ്മാനം – 1,00,000 രൂപ
രണ്ടാം സമ്മാനം – 60,000 രൂപ
മൂന്നാം സമ്മാനം – 40,000 രൂപ
സ്കൂൾ:
ഒന്നാം സമ്മാനം – 50,000 രൂപ
രണ്ടാം സമ്മാനം – 30,000 രൂപ
മൂന്നാം സമ്മാനം – 20,000 രൂപ
പ്രഫ. സതീഷ് ജോൺ സ്മാരക പ്രത്യേക പുരസ്കാരം
കോളജ് – 60,000 രൂപ
സ്കൂൾ – 40,000 രൂപ
പ്രോജക്ട് ധനസഹായം
അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് അവ പൂർത്തിയാക്കാൻ ആകെ 3.5 ലക്ഷം രൂപയുടെ ധനസഹായം
പ്രോജക്ട് – പൊതുവിഭാഗം
വർക്കിങ് മോഡലായി പ്രദർശിപ്പിക്കാൻ കഴിയുന്നതാകണം പ്രോജക്ട്. പൊതുവിഭാഗത്തിൽ വിഷയനിബന്ധനകളില്ല. ഏതു മേഖലയും ഏതു വിഷയവും സ്വീകരിക്കാം.
പ്രഫ. സതീഷ് ജോൺ സ്മാരക പ്രത്യേക സമ്മാനം(സ്കൂളിനും കോളജിനും വെവ്വേറെ)
ഈ വിഭാഗത്തിൽ പ്രത്യേക വിഷയങ്ങളിലുള്ള പ്രജോക്ടുകളാണു പരിഗണിക്കുക. വിഷയങ്ങൾ സ്കൂളിനും കോളജിനും വെവ്വേറെയാണ് –
സ്കൂൾ: കൊതുകിനെ തുരത്തൽ
കൊതുകുപരത്തുന്ന രോഗങ്ങൾ കൊണ്ട് വലയുകയാണ് ഇപ്പോൾ കേരളം. സർവവ്യാപിയും നാശകാരിയുമായ ഈ കൊതുകുകളെ തുരത്താനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ കണ്ടെത്തുന്ന സ്കൂൾ ടീമുകൾക്കാണ് ഇത്തവണ പ്രഫ. സതീഷ് ജോൺ സ്മാരക സ്കൂൾ സമ്മാനം.
കോളജ്: സൈബർ സേഫ്റ്റി
ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും ഉപയോഗം ഇന്നു വ്യാപകമാണ്. ഏറെ പ്രയോജനം ചെയ്യുന്നതും എന്നാൽ അതേ സമയം ഒട്ടേറെ ചതിക്കുഴികൾ ഉള്ളതുമായ സങ്കേതമാണ് ഇവ രണ്ടും. ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ കണ്ടെത്തുന്നവർക്കാണ് കോളജ് തലത്തിൽ ഇത്തവണ സതീഷ് ജോൺ സ്മാരക സമ്മാനം. സോഫ്റ്റ്‍ വെയറുകൾ അടക്കം സൈബർ സേഫ്റ്റി ടൂൾസ് ആണ് വികസിപ്പിക്കേണ്ടത്.
ഫൈനൽ റൗണ്ട്, ധനസഹായം
പ്രോജക്ട് പൂർത്തിയാക്കാനുള്ള ധനസഹായം ഉൾപ്പെടെ 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
പ്രോജക്‌ടുകളുടെ പ്രായോഗിക സാധ്യതയും പുതുമയും സാമൂഹിക പ്രസക്‌തിയും പരിഗണിച്ച് അവസാന റൗണ്ടിലേക്ക് ടീമുകളെ തിരഞ്ഞെടുക്കും. പ്രോജക്‌ട് സംബന്ധിച്ച ലഘുവിവരണത്തിന്റെയും ടീമുകളുമായി വിദഗ്‌ധസമിതി നടത്തുന്ന ആശയവിനിമയത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കും അവസാന റൗണ്ടിലേക്കുള്ള തിരഞ്ഞെടുപ്പ്. അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കുന്ന ടീമുകൾക്ക് പ്രോജക്ട് പൂർത്തിയാക്കാൻ ആവശ്യമായ ചെലവിന്റെ ഒരു ഭാഗം ധനസഹായമായി നൽകും. ഓരോ പ്രോജക്ടിനുമുള്ള ധനസഹായം നിശ്ചയിക്കുന്നത് വിദഗ്ധസമിതിയായിരിക്കും
വിധിനിർണയം
2018 ആദ്യം നടത്തുന്ന പ്രദർശനത്തിൽ ഓരോ ടീമിന്റെയും പൂർത്തിയാക്കിയ പ്രോജക്‌ട് നേരിട്ടു വിലയിരുത്തി വിദഗ്‌ധ സമിതി സമ്മാനാർഹരെ തിരഞ്ഞെടുക്കും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
ഇപ്പോൾ റജിസ്‌റ്റർ ചെയ്യണം. ഓർക്കുക, ആശയങ്ങളും അവയുടെ പ്രായോഗിക സാധ്യതകളുമാണ് അയക്കേണ്ടത്. പ്രോജക്ടിന്റെ മുഴുവൻ വിവരങ്ങൾ ആവശ്യമില്ല. www.manoramaonline.com/mastermind എന്ന സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ ഈ സൈറ്റിൽനിന്ന് റജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാലിലോ ഇ മെയിലിലോ അയയ്ക്കാം.
നേരത്തെ ഫോണിൽ താൽപര്യം വിളിച്ചറിയിച്ചവർ ഓൺലൈനായി റജിസ്റ്റർ ചെയ്യണം.
റജിസ്ട്രേഷന് ഇത്രയും വിവരങ്ങളാണു വേണ്ടത്:
1. ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്‌ടിന്റെ പേര്
2. വിദ്യാഭ്യാസസ്‌ഥാപനത്തിന്റെ പേരും വിലാസവും ഇ–മെയിലും കൃത്യമായ ഫോൺ നമ്പരും
3. പ്രോജക്‌ട് ഗൈഡിന്റെയും എല്ലാ ടീമംഗങ്ങളുടെയും പേരും വിലാസവും ഇ–മെയിലും കൃത്യമായ ഫോൺ നമ്പരും
4. ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്‌ടിനെക്കുറിച്ച് ഒരു പേജിൽ കവിയാത്ത വിവരണം
5. പ്രോജക്‌ടിന് ആവശ്യമായി വരുന്ന തുക സംബന്ധിച്ച ഏകദേശ കണക്ക്
റജിസ്ട്രേഷൻ – തപാൽ
വിലാസം: യുവ മാസ്‌റ്റർ മൈൻഡ്–8, എഡിറ്റോറിയൽ, മലയാള മനോരമ, പിബി നമ്പർ–26, കോട്ടയം –1
സമ്മാനം ഇങ്ങനെ:
കോളജ് : 1,00,000 രൂപ, 60,000 രൂപ, 40,000 രൂപ
സ്കൂൾ: 50,000 രൂപ, 30,000 രൂപ, 20,000 രൂപ
പ്രഫ. സതീഷ് ജോൺ സ്മാരക പുരസ്കാരം
കോളജ് – 60,000 രൂപ, സ്കൂൾ – 40,000 രൂപ (പുറമേ 3.5 ലക്ഷം രൂപയുടെ പ്രോജക്ട് ധനസഹായം)
അവസാന തീയതി: ഓഗസ്റ്റ് 10, 2017
Help Line Numbers
Office: 04828 305626
Mobile: 9746627877
8893463400
E-mail: mastermind@amaljyothi.ac.in
Click Here for More Details.
Click Here for Online Registration.
Click Here for Registration Form.
- Get link
- X
- Other Apps
Comments
Post a Comment