Featured Post

New website for Industry Certified Internships launched !!!!

Third Eye Technologies












സൈന്‍ ബോര്‍ഡ്‌കള്‍ക്ക് ഇനി വിട. അപകടമേഘലകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ ഇതാ ഒരു പുതിയ സാങ്കേതിക വിദ്യ.

അമല്‍ ജ്യോതിയിലെ START UPS VALLEY TBI -ലെ THIRDEYE TECHNOLOGIES എന്ന കമ്പനിയിലെ റോഷന്‍,ഷാഹിദ്, അര്‍ജുന്‍, കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കണ്ടു പിടിത്തം നടത്തിയത്.

വാഹങ്ങളില്‍ ലെ USB PORT-ല്‍ ഘടിപ്പിക്കാവുന്ന ഒരു ഉപകരണം ആണ് THIRD-EYE എന്ന ഈ ഉപകരണം. നിലവിലുള്ള സൈന്‍ ബോര്‍ഡ്‌ കളും മറ്റു മുന്നറിയിപ്പ് സംവിധാങ്ങളും യാത്രയില്‍ ആളുകളുടെ കണ്ണില്‍ പെടാതെ പോകുന്നത് സാധാരണമാണ് , അത് പോലെ പുതിയ ഒരു റോഡില്‍ യാത്ര ചെയുന്ന ഒരു വ്യക്തിക്ക് ആ റോഡിലെ അപകട മേഘലകളെ പറ്റി ഒരു ധാരണയും കാണില്ല, ഇത് മൂലം അപകടങ്ങള്‍ സംഭവിക്കുന്നു.രാത്രി കാലങ്ങളില്‍ ആണ് ഈ അവസ്ഥ കുടുതലായും കാണപ്പെടുന്നത്. അത് പോലെ ശബരിമല സീസണില്‍ ഒരു പാട് അപകടങ്ങള്‍ സംഭവിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

ഇതിനെല്ലാം ഒരു പരിഹാരമാണ് THIRDEYE എന്ന ഈ ഉപകരണം.വാഹനം അപകട മേഘലകളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സംഭാഷണ രൂപത്തില്‍ ഈ DEVICE നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. അത് പോലെ തന്നെ ആ റോഡില്‍ പാലിക്കേണ്ട വേഗതയുടെ ലിമിറ്റും നിങ്ങളെ അറിയിക്കുന്നു.

അപകട മേഘലകളില്‍ സ്ഥാപിക്കുന്ന ട്രാന്‍സ്മിറ്റര്‍ വഴിയാണ് ഇത് സാധ്യമാകുന്നത്.സൗരോര്‍ജത്തില്‍ ആണ് ഈ ട്രാന്‍സ്മിറ്റര്‍ പ്രവത്തിക്കുന്നത്. അപകട മേഘലക്ക്  1 KM മുന്‍പ് വരെ നിങ്ങളുടെ വാഹനത്തില്‍ നിങ്ങള്‍ക്ക് ALERT ലഭ്യമാകുന്നത്.

രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നര്‍ക്കും ഇത് കുടുതല്‍ സുരക്ഷിതത്വം നല്‍കും. ശബ്ദരേഘയായി അലേര്‍ട്ട് കിട്ടുന്നതിനാല്‍ സൈന്‍ബോര്‍ഡ്‌ കള്‍ ശ്രദ്ധിക്കപെടാതെ പോകുന്നത് പോലെ സംഭവിക്കില്ല.

അടിയന്തര ഘട്ടങ്ങളില്‍  TRASNIMITTER-ല്‍ നിന്ന് പ്രതേക സന്ദേശങ്ങള്‍ വാഹങ്ങളിലേക്ക് കൈമാറാനും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. ഒരു മേഘലയില്‍ അപകടം നടന്നാലോ വഴി തടസ്സം ആണെങ്കിലോ അത് ആ പ്രദേശത്തെ മറ്റു വാഹനങ്ങളെ ഈ സംവിധാനം വഴി  അറിയിക്കാന്‍ സാധിക്കും.

ഇപ്പോള്‍ ഡെവലപ്പ് ചെയ്തിരിക്കുന്ന ഈ DEVICE GOVERNMENT-ൽ SUBMIT ചെയ്യാനും, GPS, MESSAGING  പോലുള്ള  കുടുതല്‍ ADVANCE FEATURES ഉല്‍പ്പെടുത്താനും ആണ് ടീം അംഗങ്ങളുടെ തിരുമാനും. കേരളത്തില്‍ എല്ലാ വാഹങ്ങളിലും ഇത് നിര്‍ബന്ധമാക്കുവാണെകിൽ അപകടം നല്ല ശതമാനം കുറക്കാന്‍ സാധിക്കും



THIRD EYE TECHNOLOGIES
START UPS VALLEY  TBI
AMAL JYOTHI COLLEGE OF ENGINEERING
KANJIRAPPALLY
+919447027123

Comments